Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

ആലപ്പുഴയിൽ സ്കൂൾ ബസിന് തീപിടിച്ച സംഭവ; ഷോർട് സർക്യൂട്ടെന്ന് പ്രാഥമിക നിഗമനം, കേസെടുത്ത് പൊലീസ്

ആലപ്പുഴ: ചെങ്ങന്നൂരിൽ സ്കൂൾ ബസിന് തീപിടിച്ച സംഭവത്തിൽ ചെങ്ങന്നൂർ പൊലീസ് കേസെടുത്തു. ഷോർട് സർക്യൂട്ട് എന്ന് തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒ ആര്‍ രമണൻ വാഹനത്തിൽ പരിശോധന നടത്തി. ബസിന് എല്ലാ രേഖകളുമുണ്ട്. വിദഗ്ധ പരിശോധനയ്ക്കായി നാല് എംവിഡി ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
ആല ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപം വെച്ചായിരുന്നു അപകടം നടന്നത്. മാന്നാര്‍ ഭൂവനേശ്വരി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുമായി പോയ ബസിനാണ് തീപിടിച്ചത്. പുക ഉയര്‍ന്നതോടെ ഡ്രൈവര്‍ വാഹനം നിര്‍ത്തി കുട്ടികളെ പുറത്തെത്തിച്ചു. അപകടത്തില്‍ സ്‌കൂള്‍ ബസ് പൂര്‍ണമായി കത്തി നശിച്ചു. അപകട സമയത്ത് ബസില്‍ 17 കുട്ടികളുണ്ടായിരുന്നു. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്.

Leave A Reply

Your email address will not be published.