ആലപ്പുഴ : അർത്തുങ്കൽ ആൻഡ്രൂസ് ബസലിക്ക തിരുനാൾ പ്രമാണിച്ച് ജനുവരി 20 ന് ആലപ്പുഴയിലെ രണ്ട് താലൂക്കുകളിൽ പ്രാദേശിക അവധി. ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. പൊതുപരീക്ഷകൾ മുൻ നിശ്ചയപ്രകാരം നടക്കും.