Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

തിരുപ്പൂരില്‍ ഒരുകുടുംബത്തിലെ നാലുപേരെ വീട്ടില്‍ക്കയറി വെട്ടിക്കൊന്നു

NATIONAL NEWS – തിരുപ്പൂര്‍: തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ പല്ലടത്തിനടുത്ത് കള്ളക്കിണറില്‍ ഒരു കുടുംബത്തിലെ നാലുപേരെ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തി. പ്രദേശത്തെ ബി.ജെ.പി. നേതാവ് മോഹന്‍രാജ്, അമ്മ പുഷ്പവതി, ചിറ്റമ്മ രത്‌നാംബാള്‍, മരുമകന്‍ സെന്തില്‍കുമാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി ഒന്‍പതുമണിയോടെയാണ് സംഭവം.

വീട്ടില്‍ കയറിയ അക്രമിസംഘം വാളുപയോഗിച്ച് വെട്ടുകയായിരുന്നുവെന്നു പറയുന്നു. മരിച്ച മോഹന്‍രാജ് ദീര്‍ഘകാലമായി ബി.ജെ.പി.യുടെ കള്ളക്കിണര്‍ ബൂത്ത് പ്രസിഡന്റാണ്.

മൃതദേഹങ്ങള്‍ പല്ലടം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് നിരവധി ബി.ജെ.പി. പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തി. ഇവര്‍ ആശുപത്രിയില്‍ പ്രതിഷേധിച്ചത് ചെറിയതോതില്‍ സംഘര്‍ഷത്തിനിടയാക്കി.

ഏതാനും ദിവസം മുന്‍പ് സെന്തില്‍കുമാറിന്റെ വീട്ടിലെ ഡ്രൈവറെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടിരുന്നു. ഇയാളുടെ നേതൃത്വത്തിലെത്തിയ സംഘമാണ് കൊല നടത്തിയതെന്ന് സൂചനയുണ്ട്.

Leave A Reply

Your email address will not be published.