KERALA NEWS TODAY – കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷന്റെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ വൻ തീപിടിത്തം.
കോഴിക്കോട് ഭട്ട് റോഡിന് സമീബമാണ് സംഭവം. പ്ലാസ്റ്റിക് മാലിന്യങ്ങൾ സൂക്ഷിച്ചിരുന്ന സ്ഥലത്താണ് തീ പിടിത്തമുണ്ടായത്.
4 യൂണിറ്റ് ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമം തുടരുന്നു. ഏറക്കുറയെ 50 സെന്റോളം ഭൂമിയിലാണ് ഈ മാലിന്യ സംസ്കരണ കേന്ദ്രം പ്രവർത്തിക്കുന്നത്.
ഇവിടെ പ്ലാസ്റ്റിക് മാലിന്യങ്ങൾ സംഭരിക്കുകയും ഇവിടെനിന്നും മറ്റ് സ്ഥലങ്ങളിലേക്ക് കയറ്റി അയക്കുകയുമാണ് ചെയ്യുന്നത്. പക്ഷെ ഏറ നാളുകളായി ഇത് ഇവിടുന്ന് നീക്കം ചെയ്യാത്ത നിലയിലാണുണ്ടായിരുന്നത്.
മാലിന്യ സംസ്‌കരണ കേന്ദ്രത്തിന്റെ എതിർ വശത്തായിട്ട് നിരവധി വീടുകളാണുള്ളത്. കൂടാതെ ഇതിനടുത്തായി സിസ്‌കോയുടെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റുമുണ്ട്.
അതിനാൽ തീ അങ്ങോട്ടേക്ക് പടർന്ന് പിടിക്കാതിരിക്കാനാണ് രക്ഷാപ്രവർത്തകർ ശ്രമിക്കുന്നത്. അതിനടുത്തായി ട്രാൻസ്ഫോമറും സ്ഥാപിച്ചിട്ടുണ്ട്.
അതിന്റെ ഭാഗത്തേക്ക് തീ പടരുന്നത് ഒഴിവാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. പ്ലാസ്റ്റിക് മാലിന്യമായതുകൊണ്ട് തീ അണക്കുന്നതു വളരെ പ്രയാസമാണ്. എന്തായാലും ഫയർ ഫോഴ്സ് യൂണിറ്റ് തീ അണക്കാനുള്ള ശ്രമം തുടരുകയാണ്.