കോയമ്പത്തൂർ: ചലച്ചിത്ര സംവിധായകൻ വിനു (69) അന്തരിച്ചു. രോഗബാധിതനായി കോയമ്പത്തൂരിൽ ചികിത്സയിരിക്കെയാണ് അന്ത്യം.
സുരേഷ്–വിനു കൂട്ടുകെട്ടിലെ സംവിധായകനാണ് വിനു. 1995ല്‍ പുറത്തിറങ്ങിയ ‘മംഗലം വീട്ടില്‍ മാനസേശ്വരി ഗുപ്ത’ ആണ് ഈ കൂട്ടുകെട്ടിൽ ഒരുങ്ങിയ ആദ്യ ചിത്രം.
2008-ല്‍ പുറത്തിറങ്ങിയ ‘കണിച്ചുകുളങ്ങരയില്‍ സിബിഐ‘യാണ് ഒടുവിലായി സംവിധാനം ചെയ്ത ചിത്രം.
കുസൃതിക്കാറ്റ്, ആയുഷ്മാൻ ഭവഃ, ഭര്‍ത്താവുദ്യോഗം തുടങ്ങിയവയാണ് മറ്റ് ചിത്രങ്ങൾ.
കോഴിക്കോട് സ്വദേശിയായ വിനു ഏറെനാളായി കോയമ്പത്തൂരിലാണ് താമസം. മേലേപ്പറമ്പിൽ ആൺവീട് എന്ന ചിത്രം ആസാമി ഭാഷയിലേയ്ക്ക് മാറ്റി സംവിധാനം ചെയ്തു.