Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

മുംബൈയിലെ നഗരം ചുറ്റാന്‍ ഇനി ഇലക്ട്രിക് ഡബിള്‍ഡെക്കറുകള്‍

NATIONAL NEWS – മുംബൈ : മുംബൈ നഗരത്തിന്റെ പ്രതീകമായിരുന്ന പഴയ ഡബിള്‍ഡെക്കര്‍ ബസുകളും ഓര്‍മയാവുന്നു.
വൈദ്യുത എ.സി ഡബിള്‍ഡെക്കര്‍ ബസുകള്‍ നിരത്തിലിടംപിടിച്ചതോടെ പഴയ ബസുകളെല്ലാം മാറ്റാന്‍ നഗരസഭയുടെ ഗതാഗതവിഭാഗമായ ‘ബെസ്റ്റ്’ തീരുമാനിക്കുകയായിരുന്നു.

നഗരത്തില്‍ സര്‍വീസ് നടത്തിയിരുന്ന പഴയ ഡബിള്‍ഡെക്കര്‍ ബസുകള്‍ സെപ്തംബര്‍ 15ഓടെ സര്‍വീസ് അവസാനിപ്പിക്കും.
ഇതോടൊപ്പം ഗേറ്റ് വേ ഓഫ് ഇന്ത്യയിലേക്കെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് വേണ്ടി ഓടിയിരുന്ന മുകള്‍ഭാഗം തുറന്ന ഡബിള്‍ഡെക്കര്‍ ബസുകളും സര്‍വീസ് അവസാനിപ്പിക്കും.
ടൂറിസ്റ്റ് റൂട്ടുകളിലും ഇനിമുതല്‍ വൈദ്യുത എ.സി. ഡബിള്‍ഡെക്കര്‍ ബസുകളായിരിക്കും സര്‍വീസ് നടത്തുക.

അഞ്ച് ഡബിള്‍ഡെക്കര്‍ ബസുകളായിരുന്നു അവശേഷിച്ചിരുന്നത്. സെപ്റ്റംബര്‍ പതിനഞ്ചോടെ ഇവയും നിരത്തില്‍നിന്ന് പിന്‍വലിയും.
വൈകാതെ നഗരത്തിലെ മറ്റ് പ്രദേശങ്ങളിലും ഇലക്ട്രിക് ബസുകള്‍ സര്‍വീസ് ആരംഭിക്കും. വൈകാതെ 18 എ.സി ഡബിള്‍ഡെക്കര്‍ ബസുകള്‍കൂടി ഉടനെ എത്തുമെന്ന് ബെസ്റ്റ് അറിയിച്ചു.

ഒരുകാലത്ത് നഗരത്തിലെ പ്രധാന ഗതാഗത മാര്‍ഗങ്ങളിലൊന്നായിരുന്നു ഈ ഡബിള്‍ഡെക്കറുകള്‍. 1937 മുതല്‍ ഇവ മുംബൈ നഗരത്തില്‍ ഓടുന്നുണ്ട്.
മുമ്പ് 242 ബസുകള്‍ സര്‍വീസ് നടത്തിയിരുന്നു. 2020-ല്‍ കേവലം 72 ബസുകളായി ചുരുങ്ങി.

Leave A Reply

Your email address will not be published.