Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

വാളയാർ ഡാമിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു

KERALA NEWS TODAY – പാലക്കാട്: വാളയാര്‍ ഡാമില്‍ കുളിക്കാനിറങ്ങിയതിന് പിന്നാലെ കാണാതായ വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. തമിഴ്‌നാട് സ്വദേശികളായ ഷണ്‍മുഖം(18), തിരുപ്പതി(18) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടാകുന്നത്. അവധിദിവസം ചെലവഴിക്കാന്‍ സഹപാഠികളോടൊപ്പമാണ് വിദ്യാര്‍ഥികളെത്തിയത്.

ഡാമില്‍ കുളിക്കാനിറങ്ങിയ എട്ടു വിദ്യാര്‍ഥികളില്‍ മൂന്നു പേര്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. വിഷ്ണുകുമാര്‍ എന്ന വിദ്യാര്‍ഥിയെ പ്രദേശത്തുള്ള രണ്ടു കുട്ടികള്‍ പിടിച്ചുകയറ്റി രക്ഷപ്പെടുത്തി. പക്ഷേ ഷണ്‍മുഖത്തെയും തിരുപ്പതിയേയും കാണാതാകുകയായിരുന്നു.

ഇവര്‍ക്കായി ഫയര്‍ഫോഴ്‌സിന്റെയും പോലീസിന്റെയും നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിവരികയായിരുന്നു. ഒന്നരമണിക്കൂറിലധികം നീണ്ട തിരച്ചിലിനൊടുവില്‍ ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു.

Leave A Reply

Your email address will not be published.