Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

തൃപ്പൂണിത്തുറ സ്ഫോടനത്തിൽ മരണം രണ്ടായി; ഉത്സവ കമ്മിറ്റി ഭാരവാഹികൾ ഉള്‍പ്പെടെ 4 പേർ അറസ്റ്റിൽ

കൊച്ചി തൃപ്പൂണിത്തുറയിൽ പടക്കപ്പുരയ്ക്ക് തീപിടിച്ചുണ്ടായ സ്ഫോടനത്തിൽ മരണം

രണ്ടായി. തിരുവനന്തപുരം ഉള്ളൂർ സ്വദേശി വിഷ്ണുവിനു പിന്നാലെ, പരിക്കേറ്റ്

കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ദിവാകരൻ (55) ആണ്

മരിച്ചത്. തൃപ്പൂണിത്തുറ പുതിയകാവ് വടക്കുപുറം കരയോഗത്തിന്റെ ഊരക്കാട്ടുള്ള

പടക്കപ്പുരയ്ക്ക് ഇന്നു രാവിലെ 10.30ഓടെയാണ് തീപിടിച്ചത്. രണ്ടു പേർ മരിക്കുകയും

16 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ 4 പേർ കളമശേരി

മെഡിക്കൽ കോളജിലും മറ്റുള്ളവർ തൃപ്പുണിത്തുറ താലൂക്ക് ആശുപത്രിയിലും

സ്വകാര്യ ആശുപത്രിയിലുമായി ചികിത്സയിലാണ്.സംഭവത്തില്‍ നാലു പേർ

അറസ്റ്റിലായി. ഉത്സവക്കമ്മിറ്റി ഭാരവാഹികൾ ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്.

കമ്മിറ്റി ഭാരവാഹികളായ സതീശൻ, ശശികുമാർ എന്നിവരും കരാർ ജോലിക്കാരായ

വിനീത്, വിനോദ് എന്നിവരുമാണ് അറസ്റ്റിലായത്. സ്ഫോടനവുമായി ബന്ധപ്പെട്ട്

ക്ഷേത്രഭാരവാഹികളെയും കരാറുകാരെയും പ്രതികളാക്കി പൊലീസ്

കേസെടുത്തിരുന്നു. പുതിയകാവ് ദേവസ്വം പ്രസിഡന്റ് സജീഷ് കുമാറാണ് ഒന്നാം

പ്രതി. ദേവസ്വം സെക്രട്ടറി, ട്രഷറർ എന്നിവർ രണ്ടും മൂന്നും പ്രതികളാണ്.

കരാറുകാരൻ ആദർശാണ് നാലാം പ്രതി. ഇവർക്കെതിരെ നരഹത്യാക്കുറ്റം ഉൾപ്പെടെ

ചുമത്തിയിട്ടുണ്ട്. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും സംഭവത്തിൽ

കേസെടുത്തു. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ എറണാകുളം കളക്ടർക്കും

സിറ്റി പൊലീസ് കമ്മീഷണർക്കും നിർദേശം നൽകി.

Leave A Reply

Your email address will not be published.