KERALA NEWS TODAY – കോഴിക്കോട്: നിപ പശ്ചാത്തലത്തില്‍ കോഴിക്കോട് എന്‍.ഐ.ടിയില്‍ റെഗുലര്‍ ക്ലാസുകള്‍ ഒഴിവാക്കി.
സെപ്റ്റംബര്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനാക്കി ക്രമീകരിച്ചു. അടുത്ത ആഴ്ച നടത്താനിരുന്ന പരീക്ഷകളും മാറ്റിവെച്ചു.
നിപ നിയന്ത്രണം ലംഘിച്ച് എന്‍.ഐ.ടിയില്‍ ക്ലാസ് നടത്തിയത് സംബന്ധിച്ച പരാതി കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് എന്‍.ഐ.ടി അധികൃതരുടെ തീരുമാനം.
ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനാക്കി കളക്ടര്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു.
എന്നാല്‍ എന്‍.ഐ.ടിയില്‍ ഇതിനുശേഷവും റെഗുലര്‍ ക്ലാസുകള്‍ നടന്നു. ഇതോടെ വിദ്യാഭ്യാര്‍ഥികള്‍ പരാതിയുമായി ആരോഗ്യവകുപ്പിനേയും ജില്ലാ ഭരണകൂടത്തേയും സമീപിക്കുകയായിരുന്നു.
എന്നാല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ അല്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനം ആയതിനാല്‍ സംസ്ഥാനം പ്രഖ്യാപിച്ച അവധി ബാധകമല്ലെന്നുമാണ് എന്‍.ഐ.ടി അധികൃതരുടെ വാദം. വിഷയത്തില്‍ ആരോഗ്യമന്ത്രിയുടെ പ്രതികരണംകൂടി വന്നതിന് പിന്നാലെയാണ് എന്‍ഐടി റെഗുലര്‍ ക്ലാസുകള്‍ ഒഴിവാക്കിയതായി അറിയിച്ചത്.