KERALA NEWS TODAY – ന്യൂഡൽഹി: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടി ബിജെപി കേരളത്തിൽ അധികാരത്തിലെത്തുമെന്ന് ബിജെപി ദേശീയ സെക്രട്ടറി അനിൽ ആൻ്റണി.
ജനക്ഷേമത്തിന് ഇത്തരമൊരു മാറ്റം അനിവാര്യമാണ്. വ്യാപകമായ അഴിമതിയിലും വിഭാഗീയതയിലും മുങ്ങിക്കിടക്കുകയാണ് കേരളത്തിലെ സർക്കാർ.
അടുത്ത തെരഞ്ഞെടുപ്പോടെ കേരളത്തിലെ ഇടതുസർക്കാരിനെ ജനങ്ങൾ താഴെയിറക്കി ബിജെപിയെ അധികാരത്തിൽ എത്തിക്കുമെന്ന് വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ അനിൽ ആൻ്റണി പറഞ്ഞു.