Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

ഒഡീഷയില്‍ വീണ്ടും ട്രെയിന്‍ അപകടം

 

NATIONAL NEWS- ഭുവനേശ്വര്‍: ഒഡീഷയില്‍ വീണ്ടും ട്രെയിൻ പാളം തെറ്റി അപകടം. ബര്‍ഗഡിലാണ് ഗുഡ്‌സ് ട്രെയിനിൻ്റെ അഞ്ച് ബോഗികള്‍ പാളം തെറ്റിയത്. ആര്‍ക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം.

ഇന്ന് രാവിലെയാണ് സംഭവം. ധാരാളം ഖനനം നടക്കുന്ന പ്രദേശത്താണ് അപകടം ഉണ്ടായിരിക്കുന്നത്. ഇവിടെ നിന്നും സിമന്‍റ് കൊണ്ടുപോവുകയായിരുന്ന ചരക്ക് ട്രെയിൻ ആണ് പാളം തെറ്റിയത്.

പ്ലാന്റിലേക്ക് സിമൻറ് കൊണ്ടുപോകുമ്പോഴാണ് പാളം തെറ്റിയത്.

അഞ്ച് ബോഗികളാണ് മറി‍ഞ്ഞത്. അപകടത്തിന്‍റെ കാരണം എന്താണെന്നത് സംബന്ധിച്ച് വിശദമായ അന്വേഷണമുണ്ടാകും.

ആപകടം ഉണ്ടായത് സ്വകാര്യ റെയില്‍പാളത്തില്‍ ആണെന്ന് റെയില്‍വെ മന്ത്രാലയം അറിയിച്ചു. വാഗണുകളും ലോക്കോയും എല്ലാം സ്വകാര്യ കമ്പനിയുടേതാണ്. ഇതിന് റെയില്‍വെ മന്ത്രാലയവുമായി ബന്ധമില്ലെന്നും റെയില്‍വെ വിശദീകരിച്ചു.

അതേസമയം, ബാലേസോറിൽ ട്രെയിൻ ദുരന്തം നടന്ന സ്ഥലത്തെ അറ്റകുറ്റപ്പണി പൂർത്തിയാക്കിയ ട്രാക്കിലൂടെ ട്രെയിനുകൾ കടത്തിവിട്ട് തുടങ്ങി. ഇന്നലെ രാത്രിയോടെ ചരക്ക് ട്രെയിനാണ് ആദ്യം കടത്തി വിട്ടത്. 275 പേർ കൊല്ലപ്പെട്ട ദുരന്തം നടന്ന് 51 മണിക്കൂറിനുള്ളിലാണ് ഗതാഗതം പുനസ്ഥാപിച്ചത്.

റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവിൻ്റെ സാന്നിധ്യത്തിലാണ് ട്രെയിൻ കടത്തിവിട്ടത്. മറ്റു രണ്ട് ട്രാക്കുകളിലും അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി മൂന്ന് ദിവസത്തിനുള്ളിൽ ഗതാഗതം സാധാരണ നിലയിലാക്കുമെന്ന് റെയിൽവെ അറിയിച്ചു.

 

Leave A Reply

Your email address will not be published.