Malayalam Latest News

കൊല്ലത്ത് നഴ്സിന് നേരെ ആസിഡ് ആക്രമണം; ഭർത്താവ് അറസ്റ്റിൽ

കൊല്ലം: കൊല്ലം പുനലൂരിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം. പുനലൂർ താലൂക്ക് ആശുപത്രിയിലെ നഴ്സിന് നേരെയാണ് ആസിഡ് ആക്രമണം ഉണ്ടായത്. വെട്ടിക്കവല സ്വദേശി നീതുവിൻ്റെ(32) മുഖത്തേക്ക് ഭർത്താവ് ബിബിൻ രാജു ആസിഡ് ഒഴിക്കുകയായിരുന്നു. ഓടിരക്ഷപ്പെടാൻ ശ്രമിച്ച ബിബിനെ പുനലൂർ പോലീസ് പിടികൂടി കസ്റ്റഡിയിലെടുത്തു. നീതുവിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. അത്യാഹിത വിഭാഗത്തിലെ നഴ്‌സായ നീതുവിനെ ഭര്‍ത്താവ് ബിബിന്‍ രാജ് ആശുപത്രിയിലെത്തി ആക്രമിക്കുകയായിരുന്നു. ഇരുവരും തമ്മില്‍ കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി പോലീസ് അറിയിച്ചു. ഏതാനും ദിവസങ്ങളായി നീതുവും ഭര്‍ത്താവുമായി പിണങ്ങിക്കഴിയുകയായിരുന്നു. ഇരുവര്‍ക്കും രണ്ട് മക്കളുണ്ട്. മക്കളുടെ ആധാര്‍ കാര്‍ഡ് വാങ്ങാനെന്ന പേരില്‍ ബിബിന്‍ ആശുപത്രിയില്‍ എത്തിയതായിരുന്നു. വാക്കുതര്‍ക്കത്തിനിടെ കുപ്പിയില്‍ കരുതിയിരുന്ന ആസിഡ് നീതുവിൻ്റെ മുഖത്തേക്ക് ഒഴിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Leave A Reply

Your email address will not be published.