NATIONAL NEWS TODAY – നൂഹ്: ഹരിയാനയിൽ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് ടാങ്കർ ലോറി ഡ്രൈവറും സഹായിയും മരിച്ചു.
കാർ യാത്രക്കാർ പരുക്കുകളോടെ രക്ഷപ്പെട്ടു. ചൊവ്വാഴ്ച ഡൽഹി–മുംബൈ വഡോദര എക്സ്പ്രസ് വേയിലാണ് അപകടമുണ്ടായത്.
ഇന്ധനം കയറ്റിപ്പോകുകയായിരുന്ന ടാങ്കർ ലോറിയും റോൾസ് റോയ്സ് കാറുമാണ് കൂട്ടിയിടിച്ചത്.
ദിശതെറ്റിച്ചെത്തിയ ലോറി കാറിനെ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ടാങ്കറുമായി കൂട്ടിയിടിച്ച് കാറിന് തീപിടിച്ചു.
എന്നാൽ ഇവരുടെ ബന്ധുക്കൾ മറ്റൊരു കാറിൽ പിന്നാലെ വരുന്നുണ്ടായിരുന്നു. അപകടത്തിൽപ്പെട്ട കാറിലുള്ളവരെ ഇവർ ഉടൻ പുറത്തിറക്കി രക്ഷിക്കുകയായിരുന്നു.
ഉത്തർപ്രദേശ് സ്വദേശികളായ ടാങ്കർ ഡ്രൈവർ റാംപ്രീത്, സഹായി കുൽദീപ് എന്നിവരാണ് മരിച്ചത്. കാർ യാത്രക്കാരായ ചണ്ഡിഗഡ് സ്വദേശികളായ ദിവ്യ, തസ്ബീർ, വികാസ് എന്നിവരെ ഗുരുഗ്രാമിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.