KERALA NEWS TODAY – കണ്ണൂർ : സ്പീക്കർ എ.എൻ.ഷംസീറിന്റെ കാർ അപകടത്തിൽപെട്ടു. പാനൂർ ജംക്‌ഷനിൽ വച്ചാണ് അപകടമുണ്ടായത്.
മറ്റൊരു കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരുക്കില്ല.
കടവത്തൂരിൽ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ തലശേരിയിൽ നിന്ന് പോകുമ്പോഴാണ് അപകടം.
പൈലറ്റ് വാഹനം കടന്നുപോയ ഉടനെ മറ്റൊരു കാർ ഇടിക്കുകയായിരുന്നു. തുടർന്ന് സ്പീക്കർ അതേ കാറിൽത്തന്നെ കടവത്തൂരിലെ വിവാഹ വീട്ടിലെത്തി.
മുസ്‌ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പൊട്ടങ്കണ്ടി അബ്ദുല്ലയുടെ സഹോദരന്റെ മകളുടേതാണ് കല്യാണം.