തെക്കുപടിഞ്ഞാറൺ മൺസൂൺ ശക്തി പ്രാപിച്ചതോടെ കൊങ്കൺ വഴി കടന്നു പോകുന്ന ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വരുന്നു. മഴക്കാലത്ത് ട്രെയിനുകളുടെ വേഗതയ്ക്ക് നിയന്ത്രണം കൊണ്ടുവരുന്നതിനാലാണ് സമയത്തില്‍ മാറ്റം വരുന്നത്. മൺസൂൺ ടൈം ടേബിൾ ജൂൺ 10 തിങ്കളാഴ്ച മുതൽ ആരംഭിക്കും. ഒക്ടോബർ 31 വരെയാണ് പുതിയ ടൈംടേബിളിൽ ട്രെയിനുകൾ സഞ്ചരിക്കുക.ട്രെയിനുകൾ യാത്ര തുടങ്ങുന്ന സ്റ്റേഷനുകളിൽ നിന്നാണ് സമയക്രമത്തിൽ മാറ്റം വരിക. മണ്‍സൂണ്‍ സമയക്രമം നിലവില്‍ വരും മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ള യാത്രക്കാര്‍ യാത്ര തുടങ്ങുന്നതിനു മുൻപ് പുതിയ ടൈംടേബിളിലെ സമയം നോക്കി യാത്ര ക്രമീകരിക്കണം.
മംഗളുരു ട്രെയിനുകൾ മുംബൈ എല്‍ ടി ടി നേത്രാവതി എക്‌സ്പ്രസ് മംഗളൂരു ജംഗ്ഷനില്‍ 9.30ന് എത്തും. മുംബൈ എല്‍ ടി ടി – തിരുവനന്തപുരം സെന്‍ട്രല്‍ നേത്രാവതി എക്‌സ്പ്രസ് മംഗളൂരു ജംഗ്ഷനില്‍ പുലര്‍ച്ചെ 5.50 ന് എത്തിച്ചേരും. മഴ നനഞ്ഞ് കുന്നും മലയും കയറിപ്പോകാം.. ഇന്ത്യയിലെ മൺസൂൺ ട്രെക്കിങ്ങുകൾ മംഗളൂരു സെന്‍ട്രല്‍-മുംബൈ എല്‍ ടി ടി മത്സ്യഗന്ധ എക്‌സ്പ്രസ് (1260) മംഗളൂരു സെന്‍ട്രലില്‍ നിന്ന് ജൂൺ 10 മുതൽ ഉച്ചയ്ക്ക് 12.45ന് പുറപ്പെടും. നിലവില്‍ ഉച്ചയ്ക്ക് 2.20നാണ് ട്രെയിന്‍ പുറപ്പെടുന്നത്. രാവിലെ 7.40ന് മംഗളൂരു സെന്‍ട്രലില്‍ എത്തിയിരുന്ന ട്രെയിന്‍ ഇനി രാവിലെ 10.10നായിരിക്കും എത്തുകയെന്നാണ് പാലക്കാട് ഡിവിഷൻ അറിയിച്ചിരിക്കുന്നത്. മുംബൈ സി എസ് ടി (12134) മംഗളൂരു ജംഗ്ഷനില്‍ നിന്ന് വൈകിട്ട് 4.35നാണ് സര്‍വീസ് തുടങ്ങുക. നിലവില്‍ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സര്‍വീസ്.