Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

പൊന്മുടി അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ തുറന്നു

ഇടുക്കി: പന്നിയാര്‍ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ ഇടുക്കി പൊന്മുടി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു.

മൂന്ന് ഷട്ടറുകള്‍ 10 സെന്റിമീറ്റര്‍ വീതമാണ് തുറന്നത്. ഡാമിലെ ജലനിരപ്പ് റെഡ് അലര്‍ട്ട് ലെവല്‍ ആയ 706.50 മീറ്റര്‍ കടന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്ന നിലയില്‍ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായി തുടരുന്ന മഴ കാരണം പൊന്മുടി ജലസംഭണിയിലെ ജലനിരപ്പ് ഉയരുകയാണ്.

ജലനിരപ്പ് 707.30 മീറ്റര്‍ ആയതോടെ ഷട്ടറുകള്‍ തുറക്കുന്നതിന് ജില്ലാ കളക്ടര്‍ അനുമതി നല്‍കിയിരുന്നു.

ഇടുക്കി ജില്ലയില്‍ ശക്തമായ മഴക്കുള്ള സാധ്യത പരിഗണിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെയാണ് അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ തുറന്നത്.

Leave A Reply

Your email address will not be published.