KERALA NEWS TODAY – ആലപ്പുഴ: ജന്മനാ കാഴ്ച നഷ്ടപ്പെട്ട അഞ്ചു വയസുകാരിയായ അമീറക്ക് ഇത് പുതിയ ജീവിതം .
ആലപ്പുഴ പുന്നപ്രയിലെ അഞ്ചു വയസ്സുകാരിയാണ് കാഴ്ചയുടെ ലോകത്തേക്ക് എത്തിയത് .
ഇതിനു പിന്നിൽ നടൻ മമ്മൂട്ടിയുടെ സഹായഹസ്തം കൂടെ പിന്നിലുണ്ട്. തന്റെ മകളുടെ
ചികിത്സയ്ക്ക് ആവശ്യമായ പണം കണ്ടെത്താൻ കഴിയാതെ വന്ന മാതാപിതാക്കളുടെ വാർത്ത
മമ്മൂട്ടിയുടെ ശ്രദ്ധയിൽപ്പെട്ടപ്പോൾ , തന്റെ ജീവ കാരുണ്യ സംഘടനയായ കെയർ ആൻഡ്
ഷെയർ ഇന്റർനാഷണൽ ഫൌണ്ടേഷനോട് കുട്ടിയുടെ ചികിത്സയ്ക്ക് വേണ്ട നടപടികൾ സ്വീകരിക്കാൻ നിർദേശിക്കുകയായിരുന്നു നടൻ .
ഇതിനുപരി ,കാഴ്ച ശക്തി ലഭിച്ച അമീറ ലോക കാഴ്ച്ച ദിനമായ ഒക്ടോബർ 12ന് തന്നെ ആശുപത്രി വിടുന്നു എന്നതും മറ്റൊരു പ്രത്യേകതയാകുന്നു.
ഈ കുഞ്ഞു അമീറയുടെ കഥ മാധ്യമങ്ങളിലൂടെയാണ് ലോകം അറിഞ്ഞത്. സിദ്ധിഖ്-കാവ്യ ദമ്പതികളുടെ
മൂന്നാമത്തെ മകളായ അമീറക്ക് കാഴ്ച്ച ശക്തി തിരിച്ചുകിട്ടാൻ മധുരയിൽ പോകണമെന്നും വൻ തുക ആവശ്യമായി
വരുമെന്നും ആലപ്പുഴയിലെ ഡോക്ടർമാർ പറഞ്ഞപ്പോൾ മുന്നിൽ മറ്റു വഴികൾ ഇല്ലാതിരുന്ന മാതാപിതാക്കളുടെ അവസ്ഥ വാർത്തകളിൽ നിറഞ്ഞിരുന്നു.തുടർന്ന് ആലപ്പുഴയിലെ സാമൂഹിക
പ്രവർത്തകനായ വാഹിദ് ഇക്കാര്യം മമ്മൂട്ടിയുടെ ഓഫീസിന് കൈമാറുകയായിരുന്നു. വിഷയം ശ്രദ്ധയിൽപ്പെട്ട മമ്മൂട്ടി
ഉടനടി ഇടപെടുകയായിരുന്നു. തന്റെ ജീവ കാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ
ഫൌണ്ടേഷൻ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയുമായി സഹകരിച്ചു
നടപ്പിലാക്കുന്ന കാഴ്ച്ച പദ്ധതിയിലേക്ക് അമീറയുടെ ചികത്സ മാറ്റാൻ നടൻ നിർദ്ദേശിച്ചു. കൂടാതെ തുടർ ചികൽസയ്ക്ക്
ആവശ്യമായ എല്ലാ കാര്യങ്ങളും ഏറ്റെടുക്കാനും കെയർ ആൻഡ് ഷെയറിനോട് നിർദ്ദേശിക്കുകയും ചെയ്തു.