KERALA NEWS TODAY – തിരുവനന്തപുരം: പി.എസ്.സി 18-ന് നടത്താനിരുന്ന രണ്ടു പരീക്ഷകൾ നിപ നിയന്ത്രണങ്ങൾ പരിഗണിച്ച് മാറ്റിവെച്ചു.
മ്യൂസിയം, മൃഗശാല വകുപ്പിൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്-2 (കാറ്റഗറി 212/2020), കെയർ ടേക്കർ-ക്ലാർക്ക് (കാറ്റഗറി 594/2022) എന്നിവയുടെ പരീക്ഷയാണ് മാറ്റിവെച്ചത്.
പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മറ്റു ദിവസങ്ങളിലെ പരീക്ഷകളിൽ പിന്നീട് തീരുമാനമെടുക്കും.
കോഴിക്കോട് ജില്ലയിൽ സെപ്റ്റംബർ 20 മുതൽ ഒക്ടോബർ 16 വരെ നടത്താനിരുന്ന അസിസ്റ്റന്റ് പ്രിസൺ ഓഫീസർ കായികക്ഷമതാപരീക്ഷയും മാറ്റി.
ഇതിന്റെയും പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
കോഴിക്കോട് സെയ്ന്റ് സേവ്യേഴ്‌സ് യു.പി സ്കൂൾ മൈതാനം, ഗവ.കോളേജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ മൈതാനം എന്നിവിടങ്ങളിലെ കായികപരീക്ഷയാണ് മാറ്റിയത്.
മറ്റു ജില്ലകളിലെ കായികപരീക്ഷ മാറ്റമില്ലാതെ നടക്കുമെന്ന് പി.എസ്.സി അറിയിച്ചു.