Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

2047 ആകുമ്പോഴേക്കും ജാതീയതയ്ക്കും വര്‍ഗീയതയ്ക്കും അഴിമതിക്കും രാജ്യത്ത് സ്ഥാനമുണ്ടാകില്ല – മോദി

NATIONAL NEWS – ന്യൂഡൽഹി: 2047 ആകുമ്പോഴേക്കും ഇന്ത്യ വികസിത രാജ്യമായി മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
അഴിമതി, ജാതീയത, വർഗീയത തുടങ്ങിയവയ്ക്ക് രാജ്യവളർച്ചയിൽ സ്ഥാനം ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജി 20 ഉച്ചകോടിക്ക് മുമ്പായി വാർത്താ ഏജൻസിയായ പി.ടി.ഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചുരുങ്ങിയ കാലയളവിൽ തന്നെ അഞ്ചാം സ്ഥാനത്തേക്ക് കുതിച്ച ഇന്ത്യ ഭാവിയിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഇടംപിടിക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി, അടുത്ത ആയിരം വർഷത്തേക്ക് ഓർമ്മിക്കപ്പെടാവുന്ന വളർച്ചയ്ക്കുള്ള അടിത്തറയാണ് ഇന്ത്യയിൽ ഒരുക്കിയിരിക്കുന്നതെന്നും പറഞ്ഞു.

‘നൂറുകോടി ദരിദ്രരായിരുന്നു രാജ്യത്ത് വളരെ കാലമായി വിശന്നിരുന്നത്. എന്നാൽ ഇന്ന് നൂറുകോടി പേർ അവരാഗ്രഹിക്കുന്ന ജീവിതശൈലിയിൽ ജീവിക്കുന്നുണ്ട്.
ഇരുനൂറു കോടിയിലേറെ പേർ സ്വയംതൊഴിൽ പര്യാപ്തരായിക്കഴിഞ്ഞു’ – മോദി പറഞ്ഞു.

Leave A Reply

Your email address will not be published.