Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

ഇനിയുള്ള മണിക്കൂറുകളിൽ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത.

WEATHER NEWS – തിരുവനന്തുപുരം : സംസ്ഥാനത്ത് ഇനിയുള്ള മണിക്കൂറുകളിൽ മഴയ്ക്ക് സാധ്യതയുണ്ട് എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദത്തിന്റെ സ്വാധീനത്തിലാണ് കേരളത്തിൽ മഴ ലഭിക്കുന്നത്. കേരളത്തിൽ മഴ ലഭിക്കുന്നത് ആശ്വാസം തന്നെയാണ്.
വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു പശ്ചിമബംഗാൾ ഉൾക്കടലിനു, പശ്ചിമബംഗാൾ – വടക്കൻ ഒഡീഷ തീരത്തിനു മുകളിലും ആയാണ് ന്യൂനമർദ്ദം ഇപ്പോൾ സ്ഥിതി ചെയ്യുന്നത്.

ഇത് അടുത്ത ദിവസങ്ങളിലായി വടക്കു പടിഞ്ഞാറ് ദിശയിൽ വടക്കൻ – ഒഡിഷ, വടക്കൻ – ചത്തീസ്ഗഡ് വഴി ന്യൂനമർദ്ദം സഞ്ചരിക്കുവാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇങ്ങനെ ന്യൂനമർദ്ദം രൂപപ്പെടുന്ന സാഹചര്യത്തിൽ അടുത്ത അഞ്ചു ദിവസം മിതമായ രീതിയിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്.
ശ്രീലങ്കൻ തീരത്ത് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും, ചിലപ്പോൾ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിനും പോകുവാൻ പാടുള്ളതല്ല.

Leave A Reply

Your email address will not be published.