Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

യുപിയിൽ ക്രിമിനലുകളെയും മാഫിയകളെയും കൈകാര്യം ചെയ്യുന്ന രീതി കേരളത്തിലും മാതൃകയാക്കണം: സുരേന്ദ്രൻ

KERALA NEWS TODAY – കൊച്ചി : സ്ത്രീകൾക്കെതിരെയും കുട്ടികൾക്കെതിരെയുമുള്ള അതിക്രമങ്ങൾ തടയുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ട സാഹചര്യത്തിൽ യുപി മോഡൽ നടപ്പിലാക്കി കേരളത്തിലെ ക്രമസമാധാനം സംരക്ഷിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.
ആലുവയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട അഞ്ചു വയസ്സുകാരിക്ക് അന്ത്യാഞ്ജലി അർപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘‘കേരളത്തിൽ പൊലീസ് സംവിധാനം പൂർണമായും തകർന്നു കഴിഞ്ഞു. യുപിയിൽ ക്രിമിനലുകളെയും മാഫിയകളെയും കൈകാര്യം ചെയ്യുന്ന രീതി കേരളത്തിലും മാതൃകയാക്കണം. ഇവിടുത്തെ ആഭ്യന്തര വകുപ്പ് പൂർണ പരാജയമാണ്.
18 മണിക്കൂര്‍ തിരഞ്ഞിട്ടും കുട്ടിയെ കണ്ടെത്താനായില്ല എന്നത് ചെറിയ കാര്യമല്ല’’.

‘‘അതിഥി തൊഴിലാളികളെക്കുറിച്ചും അവര്‍ക്കിടയിലുള്ള കുറ്റകൃത്യങ്ങളെ സംബന്ധിച്ചും ലഹരിമരുന്നുകളുടെ ഉപയോഗത്തെക്കുറിച്ചും ശക്തമായ നിരീക്ഷണം ആവശ്യമുണ്ട്.
ഇതിനായി പ്രത്യേക പൊലീസ് സംവിധാനം വേണം.
സംസ്ഥാനത്തേക്ക് ആരെല്ലാം വരുന്നു, അവർ എന്തൊക്കെ ചെയ്യുന്നുവെന്ന് അന്വേഷിക്കാനുള്ള സംവിധാനം കേരള പൊലീസിനില്ല. ലോകത്തെവിടെയും കേട്ടുകേൾവിയില്ലാത്ത തരത്തിലുള്ള കുറ്റകൃത്യങ്ങളാണ് കേരളത്തിൽ നിരന്തരം നടക്കുന്നത്.
കേരളം നാണംകെട്ട് തലതാഴ്ത്തുകയാണ്’’– സുരേന്ദ്രൻ പറഞ്ഞു.

Leave A Reply

Your email address will not be published.