NATIONAL NEWS – ചെന്നൈ: മൊബൈല്‍ ഫോണ്‍ മോഷ്ടിക്കാനുള്ള ശ്രമം ചെറുക്കുന്നതിന് ഇടയില്‍ ട്രെയിനില്‍ നിന്ന് വീണ് പരിക്കേറ്റ യുവതി മരിച്ചു. 22കാരിയായ ചെന്നൈ സ്വദേശി പ്രീതിയാണ് മരിച്ചത്. ജൂലൈ രണ്ടിനാണ് യുവതി ട്രെയിനില്‍ നിന്ന് വീണത്.
ട്രെയിനിൻ്റെ വാതിൽപ്പടിയിൽ ഫോണിൽ സംസാരിക്കുന്നതിനിടെ യുവതിയുടെ ഫോൺ പിടിച്ചുവാങ്ങാൻ രണ്ട് പേർ ശ്രമിക്കുകയായിരുന്നു.
തുടർന്നുണ്ടായ മൽപിടിത്തത്തിൽ ട്രെയിനിൽ നിന്ന് താഴെ വീഴുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
പോലീസ് നടത്തിയ അന്വേഷണത്തിൽ മോഷ്ടിക്കപ്പെട്ട പ്രീതിയുടെ ഫോൺ കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മണിമാരൻ, വിഗ്നേഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.