NATIONAL NEWS- ജയ്പൂർ: കാലൊടിഞ്ഞ മകനുമായി ചികിത്സക്കെത്തിയപ്പോൾ വീൽചെയറില്ലെന്ന് അറിഞ്ഞതോടെ ആശുപത്രിയിലേക്ക് സ്കൂട്ടറോടിച്ച് കയറ്റി പിതാവ്. രാജസ്ഥാനിലെ കൊത്തയിലെ ആശുപത്രിയിലാണ് സംഭവം. മകനെ പിന്നിലിരുത്തി ലിഫ്റ്റിലേക്ക് അച്ഛന്‍ സ്‌കൂട്ടര്‍ ഓടിക്കുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഒടിഞ്ഞ കാലിൽ പ്ലാസ്റ്ററിടാനായാണ് മകനെയും കൂട്ടി പിതാവ് ആശുപത്രിയിലെത്തിയത്.
വീൽചെയറില്ലെന്ന് അറിഞ്ഞതോടെ സ്കൂട്ടർ ആശുപത്രി കെട്ടിടത്തിലേക്ക് ഓടിച്ചു കയറ്റി.
തുടർന്ന് ലിഫ്റ്റിലും സ്കൂട്ടർ കയറ്റി മകനെ മൂന്നാം നിലയിലെത്തുകയായിരുന്നു.
ആശുപത്രി അധികൃതരോട് അനുമതി തേടിയ ശേഷമാണ് മകനെ മുകളിൽ എത്തിക്കാൻ സ്കൂട്ടർ ഉപയോഗിക്കുകയായിരുന്നുവെന്നും അച്ഛന്‍ പറയുന്നു. വീല്‍ചെയറിൻ്റെ കുറവ് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
തുടര്‍ന്ന് മകനെ സ്‌കൂട്ടറിൻ്റെ പിന്നിലിരുത്തി അച്ഛന്‍ ലിഫ്റ്റിലേക്ക് വാഹനം ഓടിച്ചു.
ഇതിൻ്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ, ആശുപത്രി അധികൃതര്‍ക്ക് എതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.