ബെംഗളൂരു: കര്‍ണാടക ഖനി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറെ വീട്ടില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.
പ്രതിമ (37) ആണ് ശനിയാഴ്ച രാത്രി സുബ്രഹ്മണ്യപുരയിലെ വീട്ടില്‍ കുത്തേറ്റ് മരിച്ചത്.
ജോലിക്ക് ശേഷം രാത്രി എട്ട് മണിയോടെ പ്രതിമയെ ഡ്രൈവര്‍ വീട്ടിലാക്കി. എട്ടരയോടെയാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നാണ് കരുതുന്നത്.
സംഭവസമയം ഇവരുടെ ഭര്‍ത്താവും മകനും സ്ഥലത്തുണ്ടായിരുന്നില്ല.
ഞായറാഴ്ച രാവിലെ വീട്ടിലെത്തിയ സഹോദരനാണ് മൃതദേഹം കണ്ടത്. ഇദ്ദേഹം ശനിയാഴ്ച രാത്രി പ്രതിമയെ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയിരുന്നില്ല. തുടര്‍ന്നാണ് രാവിലെ പ്രതിമയുടെ വീട്ടിലേക്ക് പോയത്. ഇദ്ദേഹം തന്നെയാണ് വിവരം പോലീസിനെ അറിയിച്ചത്.
പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതിമയെ നന്നായി അറിയാവുന്ന ആളാണ് കൊലപാതകി എന്നാണ് സംശയിക്കുന്നതെന്ന് പോലീസ് പറഞ്ഞു.