KERALA NEWS TODAY-തിരുവനന്തപുരം : 25 കോടി രൂപ ഒന്നാം സമ്മാനമുള്ള ഓണം ബംപർ ഭാഗ്യക്കുറിയിയുടെ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക്.
തിരുവനന്തപുരം ഗോര്‍ക്കിഭവനില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാലാണ് ബംപര്‍ നറുക്കെടുക്കുന്നത്.
ജൂലൈ 27 ന് ആരംഭിച്ച ഓണം ബംബര്‍ നറുക്കെടുപ്പിന്‍റെ സമയം വരെ വാങ്ങാന്‍ സാധിക്കും.
ഇതിനോടകം ടിക്കറ്റ് വില്‍പനയില്‍ റെക്കോഡിട്ട് വിൽപ്പനയാണ് നടന്നത്. 500 രൂപയാണ് ടിക്കറ്റിന്റെ വില. നാല് ഘട്ടങ്ങളിലായി 80 ലക്ഷം ടിക്കറ്റുകളാണ് ലോട്ടറി വകുപ്പ് അച്ചടിച്ചിട്ടുള്ളത്.ഓണം ബംപർ ഭാഗ്യക്കുറിയിൽ ആദ്യ ദിവസം തന്നെ വിറ്റഴിഞ്ഞത് നാലര ലക്ഷം ടിക്കറ്റുകളായിരുന്നു. 10 കോടിയുടെ മണ്‍സൂണ്‍ ബംപര്‍ അടിച്ചത് ഹരിത കര്‍മ സേനാംഗങ്ങളായ 11 സ്ത്രീകള്‍ക്കാണ്.