കൽപറ്റ : വയനാട് ഡിസിസി ട്രഷറർ എൻ എം വിജയനും മകനും ആത്മഹത്യ ചെയ്ത സംഭവത്തിൽ സിപിഐഎം തിങ്കളാഴ്ച മാർച്ച് നടത്തും. ഐസി ബാലകൃഷ്ണൻ എംഎൽഎയുടെ ഓഫീസിലേക്ക് ആണ് മാർച്ച് നടത്തുന്നത്. അർബൻ ബാങ്ക് നിയമന പണമിടപാടുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കണമെന്നാണ് ആവശ്യം. ദുരൂഹത പുറത്തുകൊണ്ടുവരാനും എംഎൽഎയുടെ പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം.