Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

ഉത്തർപ്രദേശിലെ കാൺപൂരിൽ വീണ്ടും ട്രെയിൻ അട്ടിമറി ശ്രമം

ഉത്തർപ്രദേശിലെ കാൺപൂരിൽ വീണ്ടും ട്രെയിൻ അട്ടിമറി ശ്രമം നടന്നു. റെയിൽവേ ട്രാക്കിൽ നിന്ന് വീണ്ടും ഗ്യാസ് സിലിണ്ടർ കണ്ടെത്തിയിട്ടുണ്ട്. അടുത്തിടെ, കാൺപൂരിൽ കാളിന്ദി എക്സ്പ്രസിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചന നടന്നിരുന്നു. അന്നും റെയിൽവേ ട്രാക്കിൽ എൽപിജി സിലിണ്ടർ, പെട്രോൾ, വെടിമരുന്നു എന്നിവ കണ്ടെത്തിയിരുന്നു. ഇപ്പോഴിതാ, പുതിയ സംഭവവും അരങ്ങേറുകയാണ്.

ട്രെയിനുകൾ പാളം തെറ്റിക്കാൻ ഗ്യാസ് സിലിണ്ടറുകൾ, ഇരുമ്പ് ദണ്ഡുകൾ തുടങ്ങിയവ സ്ഥാപിക്കുന്ന നിരവധി ശ്രമങ്ങൾ അടുത്തിടെയായി റിപ്പോർട്ട് ചെയ്യപ്പെട്ടു. ഡൽഹി-ഹൗറ റെയിൽ പാതയിലെ പ്രേംപൂർ റെയിൽവേ സ്റ്റേഷനു സമീപമാണ് പുതിയ സംഭവം നടന്നത്. കാൺപൂരിൽ നിന്ന് ലൂപ്പ് ലൈൻ വഴി പ്രയാഗ്‌രാജിലേക്ക് പോകുകയായിരുന്ന ഗുഡ്‌സ് ട്രെയിനിന്റെ ലോക്കോ പൈലറ്റ്, ട്രാക്കിന്റെ നടുവിൽ ചെറിയ ഗ്യാസ് സിലിണ്ടർ സ്ഥാപിച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ലോക്കോ പൈലറ്റിന്റെ സാവധാനമായ ഇടപെടലിലൂടെ വലിയ ദുരന്തം ഒഴിവായി.

കാൺപൂരിൽ അടുത്തിടെ നടന്ന മൂന്നാമത്തെ സംഭവമാണിത്. ദിവസങ്ങൾക്ക് മുൻപ് കാൺപൂർ-കാസ്‌ഗഞ്ച് റെയിൽ പാളത്തിൽ എൽപിജി സിലിണ്ടർ സ്ഥാപിച്ച് കാളിന്ദി എക്സ്പ്രസ് ട്രെയിന്റെ പാളം തെറ്റിക്കാൻ ശ്രമം നടന്നിരുന്നു.

Leave A Reply

Your email address will not be published.