Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

തോരാമഴ ; സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട്, മലപ്പുറം, തൃശ്ശൂർ, ആലപ്പുഴ എന്നീ ജില്ലകളിലെ സ്കൂളുകൾക്കാണ് അവധി. കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കാസർകോട്, കണ്ണൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ടാണ്. കാസർകോടും കോഴിക്കോടും ഇടവിട്ട് മഴ പെയ്യുന്നുണ്ട്. മലയോര പ്രദേശങ്ങളിൽ മഴ ഇപ്പോഴും തുടരുകയാണ്. മലപ്പുറത്ത് മിക്കയിടങ്ങളിലും ഇടവിട്ട് ചാറ്റൽ മഴയുണ്ട്. മലയോര മേഖലകളിലും മഴ തുടരുകയാണ്. അതേസമയം തൃശ്ശൂരിൽ നിലവിൽ മഴയ്ക്ക് ശമനമുണ്ട്. ഇന്നലെ രാത്രി തുടങ്ങിയ കനത്ത മഴ ഇന്ന് പുലർച്ചയോടെയാണ് കുറഞ്ഞത്. മഴ കുറഞ്ഞെങ്കിലും ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. ശബരിമലയിൽ മഴയ്ക്ക് ശമനമുണ്ടെന്നും പമ്പയിൽ ജലനിരപ്പ് സാധാരണ നിലയിലാണെന്നും അധികൃതർ അറിയിച്ചു.

Leave A Reply

Your email address will not be published.