Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

സുപ്രീം കോടതിയുടെ വെബ്‌സൈറ്റിനും വ്യാജന്‍; വഞ്ചിതരാകരുതെന്ന് മുന്നറിയിപ്പ് നല്‍കി രജിസ്ട്രി

NATIONAL NEWS-ന്യൂഡൽഹി : സുപ്രീം കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റ് എന്ന നിലയിൽ വ്യാജ വെബ്സൈറ്റ് പ്രവർത്തിക്കുന്നുവെന്ന് സുപ്രീം കോടതി രജിസ്ട്രി.
ഈ വെബ്‌സൈറ്റിൽ ക്ലിക്ക് ചെയ്ത് വഞ്ചിതരാകരുത് എന്നാവശ്യപ്പെട്ട് സുപ്രീം കോടതി രജിസ്ട്രി പൊതു നോട്ടീസ് ഇറക്കി.
വ്യാജ വെബ്സൈറ്റിന് പിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന്‌ ആവശ്യപ്പെട്ട് സുപ്രീം കോടതി രജിസ്ട്രാർ (ടെക്‌നോളജി) ഹർഗുർവരിന്ദ് സിങ്‌ ജഗ്ഗി പോലീസിന്‌ പരാതി നൽകി.

http://cbins/scigv.com, https://cbins.scigv.com/offence. എന്നിവയാണ് വ്യാജ വെബ്‌സൈറ്റുകളുടെ യു.ആർ.എൽ. വ്യാജ വെബ്സൈറ്റ് ജനങ്ങളിൽനിന്ന് സ്വകാര്യ, രഹസ്യ വിവരങ്ങൾ ആരായുകയാണെന്ന് സുപ്രീം കോടതി രജിസ്ട്രി വ്യക്തമാക്കി.
ആരും സ്വകാര്യ, രഹസ്യ വിവരങ്ങൾ കൈമാറരുത്.
നൽകുന്ന വിവരങ്ങൾ ചോർത്താൻ ഉപയോഗിച്ചേക്കാമെന്നും രജിസ്ട്രി മുന്നറിയിപ്പ് നൽകി.

www.sci.gov.in ആണ് സുപ്രീം കോടതിയുടെ ഔദ്യോഗിക വെബ് സൈറ്റ്. ഇതിന്റെ ആധികാരികത ഉറപ്പ് വരുത്താതെ ലിങ്കുകളിൽ ക്ലിക് ചെയ്യുകയോ പങ്കുവെക്കുകയോ ചെയ്യരുത്. സുപ്രീം കോടതി രജിസ്ട്രി ആരുടെയും വ്യക്തി വിവരങ്ങളോ സ്വകാര്യ വിവരങ്ങളോ സാമ്പത്തിക വിവരങ്ങളോ ചോദിക്കാറില്ലെന്നും രജിസ്ട്രി വ്യക്തമാക്കി. വ്യാജ വെബൈറ്റിന്റെ വഞ്ചനയ്ക്ക് ഇര ആയിട്ടുണ്ടെങ്കിൽ ഉടൻ തന്നെ എല്ലാ ഓൺലൈൻ അക്കൗണ്ടുകളുടേയും പാസ്‌വേഡുകള്‍ മാറ്റാൻ രജിസ്ട്രി നിർദേശിച്ചു. ഇതിനുപുറമെ ബാങ്ക്, ക്രെഡിറ്റ് കാർഡ് കമ്പനികളെ ബന്ധപ്പെട്ട് ഇക്കാര്യം അറിയിക്കാനും നിർദേശിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.