KERALA NEWS TODAY-പുതുപ്പള്ളി: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനുള്ള ചിത്രം തെളിഞ്ഞു.
ഏഴ് സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുപ്പ് മത്സര രംഗത്തുണ്ടാകും.
പത്രിക പിന്‍വലിക്കാനുള്ള അവസാന സമയം ഇന്ന് അവസാനിച്ചതോടെയാണ് ചിത്രം വ്യക്തമായത്.
സൂക്ഷ്മ പരിശോധനയില്‍ സ്വീകരിക്കപ്പെട്ട നാമനിര്‍ദേശ പത്രിക ഒന്നും പിന്‍വലിക്കപ്പെട്ടിട്ടില്ല.
സ്ഥാനാർഥികൾക്കു ചിഹ്നങ്ങളും അനുവദിച്ചു.
മൂന്ന് മുന്നണി സ്ഥാനാര്‍ഥികള്‍ക്കൊപ്പം ആംആദ്മി പാര്‍ട്ടിയും മൂന്ന് സ്വതന്ത്രരും മത്സരിക്കുന്നു . സെപ്റ്റംബര്‍ അഞ്ചിനാണ് പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. എട്ടിനാണ് വോട്ടെണ്ണല്‍.