പാലക്കാട് വ്യാജ വോട്ട് വിവാദത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും. ഡെപ്യൂട്ടി കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട് പാലക്കാട് ജില്ലാ കളക്ടര്‍ക്കാണ് കൈമാറുക. വ്യാജ വോട്ട് കണ്ടെത്തിയ ബൂത്തുകളിലും, ഓഫീസ് തലത്തിലും വിശദമായ അന്വേഷണം നടത്താനായിരുന്നു കളക്ടറുടെ നിര്‍ദേശം. ഇരട്ട വോട്ട് വിവാദത്തെ തുടര്‍ന്ന് എല്ലാ ബൂത്തുകളിലും പരിശോധന നടന്നിരുന്നു. തഹസില്‍ദാര്‍ക്കും റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കുമായിരുന്നു അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കിയത്. ഇരട്ട വോട്ട് തടയാന്‍ പ്രത്യേക പട്ടികയും തയ്യാറാക്കിയേക്കും. ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഇന്നുണ്ടായേക്കും.
പലര്‍ക്കും രണ്ടിടത്ത് വോട്ടുള്ള അവസ്ഥയാണ്. പല വോട്ടര്‍മാരെയും പുതുതായി ചേര്‍ത്തത് കൃത്യമായ മേല്‍വിലാസത്തിലുമല്ല. മാത്രമല്ല ഓരോ ബൂത്തിലും നിരവധി ഇരട്ടവോട്ടുകളുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഉപതിരഞ്ഞെടുപ്പിന്റെ അവസാന ദിവസങ്ങളിലാണ് വ്യാജ വോട്ട് ചേര്‍ത്തതെന്നാണ് കണ്ടെത്തൽ. പാലക്കാട് മണ്ഡലത്തില്‍ പുതുതായി വോട്ട് ചേര്‍ത്തിരിക്കുന്നവരില്‍ പലരും മറ്റിടങ്ങളില്‍ വോട്ടുള്ളവരാണ്.