തിരുവനന്തപുരം : ജനങ്ങളുടെ സമ്മർദ്ദം കൊണ്ടാണ് സർക്കാർ വനനിയമ ഭേദഗതി പിൻവലിച്ചത് എന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സർക്കാർ നാണംകെട്ടാണ് വനനിയമ ഭേദഗതി ഉപേക്ഷിച്ചതെന്നും അദ്ദേഹം പരിഹസിച്ചു. ജനങ്ങളിൽ ആശങ്ക സൃഷ്ടിക്കുന്ന വനം നിയമ ഭേദഗതി ഉപേക്ഷിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.