വർക്കല ആലിയിറക്കം ബീച്ചിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. അടൂർ സ്വദേശി ശ്രീജിത്താണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് യുവാവിനെ കാണാതായത്. തുടർന്ന് നടത്തിയ തിരച്ചിലില്‍ ഇന്ന് രാവിലെ 8:45ഓടു കൂടിയാണ് കോസ്റ്റൽ പൊലീസ് മൃതദേഹം കടലിൽ നിന്നും കണ്ടെടുത്തത്. അപകട സാധ്യത ഏറെയുള്ള മേഖലയാണ് വർക്കല ആലിയിറക്കം ബീച്ച്. പക്ഷെ ഇവിടെ ലൈഫ് ഗാർഡുകളോ അപകട സൂചന നൽകുന്ന ബോർഡുകളോ ഇല്ലായെന്നത് ആശങ്ക ഉയർത്തുന്നതാണെന്ന് നാട്ടുകാർ പറയുന്നു.