Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

ആട്ട’ ത്തിൽ തുടക്കം; മാളികപ്പുറം, 2018, ‘ന്നാ താൻ കേസ് കൊട്’ അടക്കം ആറ് മലയാളചിത്രങ്ങൾ ഇന്ത്യൻ പനോരമയിൽ

54-ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ (ഐഎഫ്എഫ്ഐ) ഇന്ത്യൻ പനോരമയിലേക്ക് ആറ് മലയാളം ചിത്രങ്ങൾ തിരഞ്ഞെടുത്തു. ഈ വര്‍ഷം ഉദ്ഘാടന ചിത്രമായി മലയാള സിനിമയായ ‘ആട്ടം’ തെരഞ്ഞെടുക്കപ്പെട്ടു. ആനന്ദ് ഏകർഷി ആണ് സംവിധായകൻ.ഇരട്ട ( രോഹിത് എംജി കൃഷ്ണൻ), കാതൽ ( ജിയോ ബേബി ), മാളികപ്പുറം ( വിഷ്ണു ശശി ശങ്കർ), ന്നാ താൻ കേസ് കൊട് ( രതീഷ് ബാലകൃഷ്ണ പൊതുവാൾ ), പൂക്കാലം ( ​ഗണേഷ് രാജ് ) എന്നിവയും ഇന്ത്യൻ പനോരമയിലേക്ക് ഇടം നേടി.മുഖ്യധാരാ സിനിമയിൽ 2018 ( ജൂഡ് ആന്റണി ജോസഫ്) ഫീച്ചർ സിനിമകളുടെ പട്ടികയിൽ ഇടം നേടിനോൺ ഫീച്ചർ സിനിമകളുടെ പട്ടികയിൽ മലയാളത്തിൽ നിന്ന് ആനന്ദ​ ജ്യോതി സംവിധാനം ചെയ്ത ശ്രീ രുദ്രം എന്ന ചിത്രവും ഇടം നേടിയിട്ടുണ്ട്.25 ഫീച്ചർ സിനിമകളും 20 നോൺ ഫീച്ചർ സിനിമകളുമാണ് പ്രഖ്യാപിച്ചത്. അടുത്തമാസം 20 മുതൽ 28 വരെ ​ഗോവയിലാണ് 54-ാമത് ചലച്ചിത്ര മേള നടക്കുന്നത്. വലിയ വിവാദമായ ദി കേരള സ്റ്റോറി സിനിമയും പട്ടികയിലുണ്ട്

Leave A Reply

Your email address will not be published.