ആഡംബര ഹോട്ടല്‍ മുറിയില്‍ ആറ് വിദേശികളെ മരിച്ച നിലയില്‍ കണ്ടെത്തി. ബാങ്കോക്കിലെ ഗ്രാൻഡ് ഹയാത്ത് എറവാൻ ഹോട്ടലിലാണ് സംഭവം.
കൊലപാകമാണെന്നാണ് പ്രാഥമിക നിഗമനം. രണ്ട് അമേരിക്കൻ പൗരന്മാരെയും നാല് വിയറ്റ്നാം പൗരന്മാരെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സയനൈഡ് ഉള്ളില്‍ ചെന്നാണ് മരണം സംഭവിച്ചതെന്ന് ബാങ്കോക്ക് പൊലീസ് അറിയിച്ചു.
മൃതദേഹങ്ങളുടെ സമീപത്തായി കണ്ടെത്തിയ ഗ്ലാസുകളിലും കുപ്പികളിലും സയനൈഡിന്റെ അംശം കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി. ഏഴ് പേരാണ് ഹോട്ടലില്‍ മുറിയെടുത്തിരുന്നത്. ഏഴാമത്തെ ആള്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്. ഇയാള്‍ മരണപ്പെട്ടവരില്‍ ഒരാളുടെ സഹോദരനാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഹോട്ടലിലെ ക്ലീനിംഗ് സ്റ്റാഫ് മുറിയിലെത്തിയപ്പോഴാണ് ആറ് പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്ബത്തിക ഇടപാടുകളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. ആറ് പേരില്‍ ഒരാളാണ് ഭക്ഷണത്തില്‍ സയനൈഡ് കലർത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്.
37-നും 56-നും ഇടയില്‍ പ്രായമുള്ള മൂന്ന് പുരുഷന്മാരും മൂന്ന് സ്ത്രീകളുമാണ് മരിച്ചത്. ആറ് പേരുടെയും മൃതദേഹങ്ങള്‍ പല സ്ഥലത്തായാണ് കിടന്നിരുന്നത്. സയനൈഡ് കലർത്തിയ ചായയും സ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്.
Comments are closed, but trackbacks and pingbacks are open.