Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

എം.ജി.യിൽ ഹ്രസ്വകാല നൈപുണി കോഴ്‌സുകൾ; പ്ലസ്ടു, ബിരുദക്കാര്‍ക്ക്‌ അപേക്ഷിക്കാം

KERALA NEWS TODAY-മഹാത്മാഗാന്ധി സർവകലാശാല ഡയറക്ടറേറ്റ് ഫോർ അപ്ലൈഡ് ഷോർട്ട് ടേം പ്രോഗ്രാംസ് (ഡി.എ.എസ്.പി.) നടത്തുന്ന ​െറഗുലർ ​പാർട്ട് ടൈം ഹ്രസ്വകാല പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം.
ബിരുദം, പ്ലസ്ടു യോഗ്യതകളുള്ളവർക്ക് പ്രത്യേകം കോഴ്‌സുകളുണ്ട്.

ബിരുദധാരികൾക്ക് : പോസ്റ്റ് ഗ്രാജ്വേറ്റ് സർട്ടിഫിക്കറ്റ് ഇൻ ഫുഡ് അനാലിസിസ് ആൻഡ് ക്വാളിറ്റി കൺട്രോൾ, പോസ്റ്റ് ഗ്രാജ്വേറ്റ് സർട്ടിഫിക്കറ്റ് ഇൻ ഇൻസ്ട്രുമെൻറൽ മെത്തേഡ്‌സ് ഓഫ് കെമിക്കൽ അനാലിസിസ് (കോഴ്സ് ദൈർഘ്യം: ആറുമാസം).
പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഫുഡ് അനാലിസിസ് ആൻഡ് ക്വാളിറ്റി കൺട്രോൾ (ഒരുവർഷം).

പ്ലസ്ടു: സർട്ടിഫിക്കറ്റ് ഇൻ ഇൻറർനെറ്റ് പ്രോഗ്രാമിങ് ആൻഡ് വെബ് ടെക്‌നോളജീസ്, സർട്ടിഫിക്കറ്റ് ഇൻ വേസ്റ്റ് മാനേജ്‌മെൻറ്, സർട്ടിഫിക്കറ്റ് ഇൻ ബിസിനസ് ഡേറ്റാ അനാലിസിസ് യൂസിങ് ടാലി, ഇ.ആർ.പി., എം.എസ്.-എക്‌സെൽ (ആറുമാസം). ഡിപ്ലോമ ഇൻ കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് ആൻഡ് ടാക്സേഷൻ (ഒരുവർഷം).

ആറുമാസ കോഴ്‌സിലേക്ക് അപേക്ഷിക്കുന്ന അർഹരായ വിദ്യാർഥികൾക്ക് 70 ശതമാനം ഫീസ് ആനുകൂല്യമുണ്ട്.
വിവരങ്ങൾക്ക്: www.dasp.mgu.ac.in | 078786798 |

Leave A Reply

Your email address will not be published.