കൊച്ചി : വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗികാധിക്ഷേപ കേസിൽ രഹസ്യ മൊഴി നൽകി നടി ഹണി റോസ്. എറണാകുളം ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിലാണ് നടി മൊഴി നൽകിയത്. അതിനിടെ വയനാട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുത്ത ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.