KERALA NEWS TODAY-തിരുവനന്തപുരം : ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ നിയമനക്കോഴ വിവാദത്തില്‍ പരാതിക്കാരന്‍ മലപ്പുറം സ്വദേശി ഹരിദാസന്‍ ചോദ്യം ചെയ്യലിന് ഹാജരായി.
കന്റോണ്‍മെന്റ് പോലീസിനു മുമ്പാകെ ഹാജരായത്.
കന്റോണ്‍മെന്റ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഹരിദാസനെ വിശദമായി ചോദ്യം ചെയ്യും.
ഇതോടെ സെക്രട്ടേറിയറ്റ് പരിസരത്തെ കോഴക്കൈമാറ്റത്തിലടക്കം വ്യക്തതവരുത്താനാകുമെന്നാണ് പൊലിസിന്റെ കണക്കുകൂട്ടല്‍.
ഒരാഴ്ചയോളം ഒളിവിലായിരുന്ന ഹരിദാസന്‍. സെക്രട്ടേറിയറ്റിനു മുന്നില്‍ വച്ച് പണം വാങ്ങിയ ആളെ കൃത്യമായി ഓര്‍ക്കുന്നില്ല എന്നാണ് ഹരിദാസന്റെ നിലവിലെ വിശദീകരണം. ആയുഷ് വിഭാഗത്തില്‍ നിയമനത്തിന് 1.75 ലക്ഷം രൂപ കോഴയായി നല്‍കിയെന്നായിരുന്നു ഹരിദാസന്റെ ആരോപണം. 2,000 രൂപ കേസിലെ പ്രധാനപ്രതി അഖില്‍ സജീവിന് കൈമാറിയതായി ബാങ്ക് രേഖകളിലുണ്ട്. 50,000 രൂപ അഖില സജീവ് പറഞ്ഞയാള്‍ക്ക് നല്‍കിയെന്നും ഒരു ലക്ഷം രൂപ ആരോഗ്യമന്ത്രിയുടെ സ്റ്റാഫംഗം അഖില്‍ മാത്യുവിന് നല്‍കിയെന്നുമാണ് പരാതി. എന്നാല്‍ ഹരിദാസനും മറ്റൊരാളും സെക്രട്ടേറിയറ്റ് പരിസരത്ത് എത്തിയതായി സിസിടിവി ദൃശ്യങ്ങളിലുണ്ടെങ്കിലും പണം കൈമാറുന്നതിന്റെ ദൃശ്യം ലഭിച്ചിരുന്നില്ല.