Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

എഴുത്തുകാരി കെആര്‍ മീരയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കി രാഹുല്‍ ഈശ്വര്‍

കെആര്‍ മീരയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കി രാഹുല്‍ ഈശ്വര്‍. കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ഷാരോണ്‍ രാജ് വധക്കേസ് മുന്‍നിര്‍ത്തി കെആർ മീര പറഞ്ഞ പ്രസ്താവനയിലാണ് നടപടി. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒയ്ക്കാണ് പരാതി നല്‍കിയത്. കൊലപാതകത്തെ ന്യായീകരിക്കുന്ന നിലപാടിനെതിരെയാണ് പരാതിയെന്ന് രാഹുല്‍ ഈശ്വര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

“ചില സമയത്തൊക്കെ കഷായം കൊടുക്കേണ്ടിവന്നാല്‍ പോലും… സ്ത്രീക്ക് ഒരു ബന്ധത്തില്‍ നിന്ന് ഇറങ്ങിപോകാനുള്ള സ്വാതന്ത്രം ഇല്ലാതെയായാല്‍ ചിലപ്പോള്‍ അവള്‍ കുറ്റവാളിയായി തീരും… ഈ കുറ്റകൃത്യത്തിലേക്ക് അവളെ നയിക്കാതിരിക്കുക എന്നുള്ളത് ഇപ്പറഞ്ഞ എല്ലാം തികഞ്ഞ കാമുകന്റെ കടമയും കര്‍ത്തവ്യവുമാണ്. അത് ചെയ്യാതിരിക്കുമ്പോഴാണ് പ്രശ്നം” എന്നായിരുന്നു കെആര്‍ മീര വേദിയില്‍ പറഞ്ഞത്. ഇതിനെതിനെതിരെയാണ് ഇപ്പോൾ രാഹുൽ ഈശ്വർ പോലീസിൽ പരാതി നൽകിയിരിക്കുന്നത്. ഷാരോണ്‍ എന്നു പറയുന്ന പുരുഷന്‍ സമപ്രായക്കാരിയായ ഗ്രീഷ്മയെയാണ് വിഷം കൊടുത്ത് കൊലപ്പെടുത്തിയതെങ്കിൽ ഇങ്ങനെ ന്യായീകരിക്കുമോ എന്നും രാഹുൽ ഈശ്വർ വാർത്താ സമ്മേളനത്തിൽ ചോദിച്ചു.

Leave A Reply

Your email address will not be published.