നിലമ്പൂര്‍ : പിണറായി സര്‍ക്കാരിനെ താഴെയിറക്കാന്‍ യുഡിഎഫുമായി കൈകോര്‍ക്കുമെന്ന് പി വി അന്‍വര്‍ എംഎല്‍എ. ഇനി ഒറ്റയാള്‍ പോരാട്ടമായിരിക്കില്ല, കൂട്ടായ പോരാട്ടം നടത്താനാണ് തീരുമാനം. അതിനായി എന്ത് വീട്ടുവീഴ്ചയ്ക്കും തയ്യാറാണെന്നും പി വി അന്‍വര്‍ പറഞ്ഞു. അറസ്റ്റില്‍ പിന്തുണയുമായിഎത്തിയ യുഡിഎഫ് നേതാക്കള്‍ക്ക് പി വി അന്‍വര്‍ നന്ദി പറയുകയും ചെയ്തു. നിലമ്പൂര്‍ ഫോറസ്റ്റ് അടിച്ചു തകര്‍ത്ത കേസില്‍ ജാമ്യം ലഭിച്ച് ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു അന്‍വറിന്റെ പ്രതികരണം.