Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

വയനാടിന്റെ പ്രശ്നങ്ങൾ പ്രിയങ്ക പാർലമെന്റിൽ ഉയർത്തിക്കാട്ടും ; റോബർട്ട് വാദ്ര

വയനാട് ഉപതെരഞ്ഞെടുപ്പിലെ പ്രിയങ്ക ​ഗാന്ധിയുടെ വിജയത്തിന് പിന്നാലെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഭർത്താവ് റോബർട്ട് വാദ്ര. സന്തോഷം നിറഞ്ഞ നിമിഷമെന്നും വയനാട് ജനതയോട് നന്ദി അറിയിക്കുന്നുവെന്നും വാദ്ര പറഞ്ഞു. പ്രിയങ്ക നൽകിയ വാഗ്ദാനങ്ങൾ എല്ലാം നിറവേറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി. വയനാട് ജനതയുടെ പ്രശ്നങ്ങൾ പ്രിയങ്ക പാർലമെന്റിൽ ഉയർത്തിക്കാട്ടുമെന്നും അദ്ദേഹം പറഞ്ഞു. പ്രിയങ്കയ്ക്ക് ലഭിച്ച ഭൂരിപക്ഷം ജനങ്ങൾക്ക് പ്രിയങ്കയോടുള്ള സ്നേഹമാണെന്നും, ഞാൻ യുപിയിലും മറ്റിടങ്ങളിലും തെരഞ്ഞെടുപ്പ് പ്രചരണത്തിൽ പങ്കെടുത്തിട്ടുണ്ട്. എന്നാൽ വയനാട്ടിലെ ജനതയുടെ സ്നേഹം വ്യത്യസ്തമാണ്. ഞാൻ വയനാട്ടിലേക്ക് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൻഭൂരിപക്ഷത്തിന്റെ തിളക്കത്തോടെയാണ് പ്രിയങ്ക ​ഗാന്ധി പാർലമെന്റിലേക്ക് എത്തുന്നത്. വയനാട്ടിൽ കന്നിയങ്കത്തിൽ മിന്നും ജയമാണ് അവർ നേടിയത്. 403966 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രയങ്ക വയനാട്ടിൽ ഏകപക്ഷീയ വിജയം നേടിയത്. വോട്ടെണ്ണലിന്റെ തുടക്കം മുതൽ അവസാനം വരെ ലീഡ് നിലനിർത്തിക്കൊണ്ടായിരുന്നു പ്രിയങ്കയുടെ കുതിപ്പ്. എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരി രണ്ടാം സ്ഥാനത്തും ബിജെപി സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസ് മൂന്നാം സ്ഥാനത്തുമാണ്.

Leave A Reply

Your email address will not be published.