തിരുവനന്തപുരം : യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ് കണ്ടെത്തൽ. കണിയാപുരം കരിച്ചാറയിലെ വീട്ടിനുള്ളിൽ കഴുത്തിൽ കുരുക്കിട്ട നിലയിലായിരുന്നു കഴിഞ്ഞ ദിവസം വിജിയുടെ മൃതദേഹം കണ്ടെത്തിയത്. കൂടെ താമസിച്ചിരുന്ന തമിഴ്നാട് സ്വദേശിയായ രങ്കനെ കണ്ടെത്തുന്നതിനായി തിരച്ചിൽ പൊലീസ് ഊർജ്ജിതമാക്കി. യുവതിയുടെ ശരീരത്തിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിരുന്നു. ആദ്യ ഭർത്താവിൻ്റെ മരണത്തിന് ശേഷം തമിഴ്നാട് സ്വദേശിയായ രങ്കനൊപ്പം 3 മാസമായി താമസിച്ചുവരുകയായിരുന്നു വിജി. രങ്കനും വിജിയും ഒരേ ഹോട്ടലിലാണ് ജോലി ചെയ്തിരുന്നത്. എന്നാൽ സംഭവത്തിന് ശേഷം രങ്കനെ കാണാതാവുകയായിരുന്നു.