Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

തീര്‍ഥാടകര്‍ക്ക് പമ്പാനദിയില്‍ ഇറങ്ങുന്നതിന് നിരോധനം

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ തീര്‍ഥാടകര്‍ പമ്പാനദിയില്‍ ഇറങ്ങുന്നതിനും കുളിയ്ക്കുന്നതിനും കളക്ടര്‍ നിരോധനം ഏര്‍പ്പെടുത്തി. അടിയന്തര സാഹചര്യം നേരിടാന്‍ ജില്ലാ ഭരണകേന്ദ്രവും വിവിധ വകുപ്പുകളും സജ്ജമാണ്. ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ പമ്പയിലെ ജലനിരപ്പ് ക്രമീകരിച്ചു. ത്രിവേണി, ആറാട്ടുകടവ് തടയണകളില്‍ 30 സെന്റീമീറ്റര്‍ വീതം ജലനിരപ്പ് കുറച്ചു. നേരത്തെ അതിശക്തമായ മഴ തുടരുന്നതിനാൽ കുമളിയിൽ നിന്നു മുക്കുഴി, സത്രം വഴി ശബരിമലയിലേക്ക് കാനന പാതയിലൂടെയുള്ള തീർഥാടകരുടെ യാത്ര നിരോധിച്ച് ഇടുക്കി ജില്ലാ കളക്ടർ വി. വിഗ്നേശ്വരി ഉത്തരവിട്ടിരുന്നു. കാലാവസ്ഥ അനുകൂലമാകുന്നത് വരെയാണ് നിരോധനം. തീർഥാടകരുടെ സുരക്ഷ മുൻനിർത്തിയാണ് താൽക്കാലിക നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. തുടർ നടപടി സ്വീകരിക്കാൻ പൊലീസിനും വനം വകുപ്പിനും നിർദ്ദേശം നൽകിയിട്ടുണ്ട്.

Leave A Reply

Your email address will not be published.