പത്തനംതിട്ട : കായിക താരമായ പെൺകുട്ടിയെ പീഡിപ്പിച്ച കേസില്‍ അടിയന്തര റിപ്പോർട്ട് തേടി ദേശീയ വനിതാ കമ്മീഷൻ. മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കണമെന്നും വനിതാ കമ്മീഷൻ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ട വിവരം പുറത്തുവന്നത്. പെൺകുട്ടിക്ക് നിലവിൽ പതിനെട്ട് വയസുണ്ട്. വിഷയം മഹിളാ സമഖ്യ സൊസൈറ്റി വഴി സിഡബ്ല്യുസിയിലെത്തി. ഇതിന് പിന്നാലെ സിഡബ്ല്യുസി സംഭവം പൊലീസിനെ അറിയിക്കുകയായിരുന്നു. 64 പേർ പീഡിപ്പിച്ചതായി പെൺകുട്ടി മൊഴി നൽകിയിട്ടുണ്ടെന്ന് സിഡബ്ല്യുസി ചെയർമാൻ രാജീവ് പറഞ്ഞിരുന്നു.