Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

കാപ്പ പ്രതിയെ പിടിക്കാൻ എത്തിയ ഒല്ലൂർ സിഐ ഫർഷാദിന് കുത്തേറ്റു, അയ്യപ്പൻ കാവ് ക്ഷേത്രത്തിനടുത്ത് വെച്ചാണ് കുത്തേറ്റത്

തൃശ്ശൂർ : ഗുണ്ടകളുടെ ആക്രമണത്തിൽ ഒല്ലൂർ സിഐ ഫർഷാദിന് കുത്തേറ്റു. അഞ്ചേരി അയ്യപ്പൻ കാവ് ക്ഷേത്രത്തിനടുത്ത് കാപ്പ പ്രതിയെ പിടിക്കാൻ എത്തിയപ്പോഴാണ് കുത്തേറ്റത്. മാരിമുത്തു എന്ന ഗുണ്ടയാണ് ആക്രമിച്ചത്. കാപ്പാ പ്രതിയെ വിട്ടയച്ചില്ലെച്ചില്ലെങ്കിൽ സ്റ്റേഷൻ ബോംബ് വച്ച് തകർക്കുമെന്ന് ഇയാൾ ഭീഷണിഭീഷണിപ്പെടുത്തിയിരുന്നു. ഈ ഫോൺ സന്ദേശം ലഭിച്ചതിന് പിന്നാലെ മാരിമുത്തുവിനെ അറസ്റ്റ് ചെയ്യാൻ പോയതായിരുന്നു സിഐയുടെ നേതൃത്വത്തിലുള്ള സംഘം. ഈ സമയത്താണ് ആക്രമണം ഉണ്ടായത്. മാരിമുത്തു അടക്കം മൂന്ന് പേർ കസ്റ്റഡിയിലാണ്. കൈക്കാണ് സിഐക്ക് കുത്തേറ്റത്. ആരോഗ്യനില തൃപ്തികരമാണ്. കാപ്പ പ്രതിയെ പിടിക്കാൻ എത്തിയ ഒല്ലൂർ സിഐ ഫർഷാദിന് കുത്തേറ്റു, അയ്യപ്പൻ കാവ് ക്ഷേത്രത്തിനടുത്ത് വെച്ചാണ് കുത്തേറ്റത്.

Leave A Reply

Your email address will not be published.