Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

എൻ എം വിജയൻ്റെ മരണം : അന്വേഷണത്തിന് സമിതിയെ നിയോഗിച്ച് കെപിസിസി

കൽപ്പറ്റ : വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെയും മകന്റെയും മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ചും വിവാദങ്ങളെക്കുറിച്ചും അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമിതിയെ നിയോഗിച്ച് കെപിസിസി. കെപിസിസി അച്ചടക്ക സമിതി ചെയര്‍മാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി എന്‍ പ്രതാപന്‍ മുന്‍ എംപി, രാഷ്ട്രീയകാര്യ സമിതി അംഗം സണ്ണി ജോസഫ് എംഎല്‍എ, കെപിസിസി ജനറല്‍ സെക്രട്ടറി കെ ജയന്ത് എന്നിവർക്കാണ് അന്വേഷണ ചുമതലലയെന്ന് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം ലിജു അറിയിച്ചു. കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ നിര്‍ദേശപ്രകാരമാണ് അന്വേഷണം.

Leave A Reply

Your email address will not be published.