Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

നെയ്യാറ്റിൻകര ഗോപൻ സമാധി ; സംസ്കാര ചടങ്ങുകൾ നാളെ നടക്കും

നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സംസ്കാരം നാളെ നടക്കും. മതാചാര പ്രകാരം വിപുലമായ സമാധി ചടങ്ങുകളാണ് നാളെ നടക്കുക. മൃതദേഹം ഇന്ന് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കും. നാളെ വൈകീട്ട് 3 നും നാലിനും ഇടയിൽ ചടങ്ങ് നടക്കും. ഗോപന്‍സ്വാമിയുടെ മകന്‍ സനന്ദനും വിഎച്ച്പി നേതാക്കള്‍ അടക്കമുള്ളവരും മെഡിക്കല്‍ കോളേജ് ആശുപത്രിയിലുണ്ട്. കനത്ത പോലീസ് സുരക്ഷയും ആശുപത്രിയില്‍ ഏര്‍പ്പെടുത്തി. അതേസമയം നെയ്യാറ്റിന്‍കരയിലെ ഗോപന്‍ സ്വാമിയുടെ വിവാദ സമാധി ഇന്നാണ് പൊളിച്ചത്. ഇരിക്കുന്ന നിലയിലാണ് മൃതദേഹം കല്ലറയില്‍ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ അസ്വാഭാവികതയില്ലെന്നാണ് പ്രാഥമിക നിഗമനം. വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം സംബന്ധിച്ചും മറ്റുവിവരങ്ങളിലും വ്യക്തത വരികയുള്ളൂ എന്നും അധികൃതർ വ്യക്തമാക്കി.

Leave A Reply

Your email address will not be published.