KERALA NEWS TODAY-മുക്കം : കോഴിക്കോട് മുത്തേരി അങ്ങാടിയിൽ അനുഗ്രഹ ഹോട്ടലിൽ വെച്ച് ഹോട്ടൽ നടത്തിപ്പുകാരനായ മുസ്തഫ ഭാര്യ ജമീലയെ വെട്ടി പരിക്കേൽപ്പിച്ചത്.
ജമീലക്ക് മുഖത്തും കൈയിലും പരിക്കേറ്റിട്ടുണ്ട്.
ഉടൻതന്നെ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
കുടുംബവഴക്കണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.മുക്കം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് പ്രതിയെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.ഹോട്ടലിൽ ജമീലിയുടെ രക്തം തളംകെട്ടി കിടക്കുന്ന നിലയിലാണുള്ളത്, അതുപോലെ വെട്ടിയ കത്തിയും ഹോട്ടലിലെ തറയിലുണ്ട്. മുസ്തഫാക്ക് വേണ്ടിയുള്ള തിരച്ചിൽ മുക്കം പോലീസ് ആരംഭിച്ചു.