തൃശൂർ : തൃശൂരിൽ അമ്മയും മകളും തൂങ്ങിമരിച്ച നിലയിൽ. ആളൂരിലാണ് സംഭവം. ആളൂർ സ്വദേശി സുജി (32 ) , നക്ഷത്ര ( ഒൻപത് ) എന്നിവരാണ് മരിച്ചത്. ലോട്ടറി വിൽപന ജീവനക്കാരിയാണ് സുജി. വാടകയ്ക്കെടുത്ത ഫ്ളാറ്റിലായിരുന്നു ഇരുവരും താമസിച്ചത്. ഇവിടെയാണ് ഇരുവരേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.