Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

‘ഇതിനെ പഴയ പാര്‍ലമെന്റെന്ന് വിളിക്കരുത്’; പുതിയ പേര് നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി

NATIONAL NEWS – ന്യൂഡല്‍ഹി: രാജ്യത്തിന്റെ പ്രധാന അടയാളമായിരുന്ന പഴയ പാര്‍ലമെന്റ് മന്ദിരത്തിന്‌ ഇനി പുതിയ പേര്.
സംവിധാന്‍ സദന്‍ (ഭരണഘടനാ ഭവന്‍) എന്നായിരിക്കും ഇനി മന്ദിരം അറിയപ്പെടുക. മന്ദിരത്തില്‍ നടന്ന അവസാന സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിലാണ് പുതിയ പേര് പ്രഖ്യാപിച്ചത്. തുടര്‍ന്ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ എല്ലാ എം.പി.മാരും കാല്‍നടയായി പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് പ്രവേശിച്ചു. ഇനിമുതല്‍ ഔദ്യോഗിക പാര്‍ലമെന്റായി പുതിയ മന്ദിരം അറിയപ്പെടും.

“ഈ പാര്‍ലമെന്റിന്റെ മഹത്വം ഇല്ലാതാവില്ല. ഇതിനെ ഇനി പഴയ പാര്‍ലമെന്റ് എന്നു വിളിക്കരുത്. സ്പീക്കര്‍മാരുടെ സമ്മതത്തോടെ മന്ദിരത്തിന് സംവിധാന്‍ സദന്‍ എന്ന് നാമകരണം ചെയ്യുന്നതായി മോദി അറിയിച്ചു. ഇന്ന് നാം ഈ പാര്‍ലമെന്റ് വിട്ട് പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് പോവുന്നു.
ഗണേഷ ചതുര്‍ഥിയായതിനാല്‍ ഇന്നിത് ശുഭകരമാണെന്നും” മോദി പറഞ്ഞു.

ഇതോടെ 1921-ല്‍ നിര്‍മിച്ച പാര്‍ലമെന്റ് മന്ദിരം ഇനി ചരിത്രത്തിന്റെ ഭാഗമാകും. 1921-ല്‍ ബ്രിട്ടീഷ് വാസ്തുശില്‍പി എഡ്വിന്‍ ലുട്യന്റെ നേതൃത്വത്തിലാണ് ന്യൂഡല്‍ഹി നഗരവും പാര്‍ലമെന്റ് മന്ദിരവും രൂപകല്പന ചെയ്തത്. 1921 ഫെബ്രുവരി 12-ന് തറക്കല്ലിട്ടു. 1927 ജനുവരി 18-നാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. വൈസ്രോയി ഇര്‍വിന്‍ പ്രഭുവായിരുന്നു ഉദ്ഘാടനം ചെയ്തത്. 1947 ഓഗസ്റ്റ് 15-ന് സ്വാതന്ത്ര്യം നേടിയപ്പോള്‍ ബ്രിട്ടീഷുകാര്‍ സ്വതന്ത്ര ഇന്ത്യയുടെ നേതാക്കള്‍ക്ക് ഭരണക്കൈമാറ്റം നടത്തിയത് പാര്‍ലമെന്റിന്റെ മധ്യഭാഗത്തുള്ള സെന്‍ട്രല്‍ ഹാളില്‍വെച്ചായിരുന്നു.

Leave A Reply

Your email address will not be published.